പുനലൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി. എസ് .സുപാലിന് ഏരൂരിൽ സ്വീകരണം.
സുപാലിന്റെ ജന്മനാടായ ഏരൂരിൽ രാജകീയ സ്വീകരണമാണ് നൽകിയത്.
ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം വിവിധ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വിളക്കുപാറ നിരപ്പത് സമാപിച്ചു.
ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് മുതിർന്ന വോട്ടർമ്മാരും വനിതകളും കുട്ടികളും ലോഡിംഗ് തൊഴിലാളികളും തോട്ടം തൊഴിലാളികളുമടക്കം നിരവധി പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
നൂറ് കണക്കിന് ആളുകൾ ആവേശകരമായ സ്വീകരണം നൽകി.
സ്വീകരണത്തിന് എം.സലീം, ബാബു പണിക്കർ,ലിജു ജമാൽ, വിശ്വസേനൻ,എസ്.സന്തോഷ്,ജെ. പദ്മൻ,എസ്. ബി. വിനോദ്, അജയൻ, ഹരിരാജ്, ദിലീപ് കുമാർ,
പി.ആർ .ബാലചന്ദ്രൻ, തുമ്പോഡ് ഭാസി ,കെ. അനിമോൻ, ഡോൺ വി. രാജ്, എസ് .സുദേവൻ, ഷിബു, അജിത്, അംബിക കുമാരി തുടങ്ങിയവർ പങ്കെടുത്തു.