ചവറ: ചവറ മണ്ഡലത്തെ ഇളക്കിമറിച്ച് ഡോ.സുജിത്ത് വിജയൻ പിള്ളയുടെ റോഡ് ഷോ. തട്ടാശ്ശേരിയിലേക്ക് ഉച്ചയ്ക്ക് 2 മണി മുതൽ ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾ പാഞ്ഞെത്തുകയായിരുന്നു. 4 മണിയോടെ ആരംഭിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ടീഷർട്ടും മുഖംമൂടിയും ധരിച്ചെത്തിയവർ, സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും ഉള്ള മാസ്കും തൊപ്പിയും ധരിച്ചവർ അങ്ങനെ നീണ്ടനിരതന്നെ റോഡ്ഷോയിൽ പങ്കെടുത്തു. ഇരുചക്രവാഹനങ്ങൾ കൊടികൾ കൊണ്ട് അലങ്കരിച്ചും 'ടെലഫോൺ' ഉയർത്തിക്കാട്ടിയും വോട്ട് അഭ്യർത്ഥിച്ചു. അണ പൊട്ടി ഒഴുകിയ ആവേശത്തോടെയാണ് കുറ്റിവട്ടം, തേവലക്കര, തെക്കുംഭാഗം, നീണ്ടകര, കാവനാട് ,രാമൻകുളങ്ങര, മരുത്തടി, ശക്തികുളങ്ങര, പരിമണം, പുത്തൻതുറ വഴി ചവറ തട്ടാശ്ശേരിയിൽ സമാപിച്ചു.