mahesh
കല്ലേലിഭാഗത്തെ സ്വീകരണ കേന്ദ്രത്തിലെത്തിയവയോധികയോട് സി.ആർ.മഹേഷ് കുശലാന്വേഷണം നടത്തുന്നു

തൊടിയൂർ: കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷിന് യു.ഡി.എഫ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മാലു മേൽതറയിൽ ജംഗ്ഷനിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.രമണൻ സ്വാഗതം പറഞ്ഞു. സ്വീകരണ സ്ഥലങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഒട്ടേറെപ്പേർ പങ്കെടുത്തു. രാത്രി 10ന് വെളുത്ത മണലിൽ സ്വീകരണ പരിപാടി സമാപിച്ചു.

കല്ലേലിഭാഗത്തെ സ്വീകരണ കേന്ദ്രത്തിലെത്തിയ വയോധികയോട് സി.ആർ.മഹേഷ് കുശലാന്വേഷണം നടത്തുന്നു.