തൊടിയൂർ: കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന് 1, 2 തീയതികളിൽ തൊടിയൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ഒന്നിന് വൈകിട്ട് 3ന് തൊടിയൂർ ലക്ഷം വീട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പര്യടനം രാത്രി 8 ന് പാവത്തേത്ത് ജംഗ്ഷനിൽ സമാപിക്കും.2ന് രാവിലെ 8ന് കാവുംകട ജംഗ്ഷനിൽ നിന്നാരംഭിച്ച് രാത്രി 8 ന് വേങ്ങറ അംബേദ്ക്കർ ഗ്രാമത്തിൽ സമാപിക്കും.