
തൃശൂരിൽ ബി. ഗോപാലകൃഷ്ണനോ സന്ദീപ് വാര്യരോ ?
ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ്
തൃശൂർ : മണ്ഡലം കമ്മിറ്റികളിൽ നിന്ന് അഭിപ്രായം തേടി നേതാക്കൾ രംഗത്തിറങ്ങിയതോടെ, ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലേക്ക്.
13 മണ്ഡലങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ, മണ്ഡലം ഭാരാവാഹികൾ, മോർച്ച ഭാരവാഹികൾ, സംസ്ഥാന - ജില്ലാ നേതാക്കൾ എന്നിവരിൽ നിന്നാണ് ഇന്ന് അഭിപ്രായം തേടുക. ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് അഭിപ്രായം ശേഖരിക്കുക. ഈ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. അതിന് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക. തൃശൂരിൽ സംസ്ഥാന വക്താക്കളായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.ഇരിങ്ങാലക്കുടയിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനാണ് മുന്തിയ പരിഗണന. സന്തോഷ് ചെറാക്കുളത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ചിരുന്ന കൊടുങ്ങല്ലൂരും നാട്ടികയും ഇത്തവണ ബി.ജെ.പി ഏറ്റെടുത്തേക്കും. അങ്ങനെ വന്നാൽ കൊടുങ്ങല്ലൂരിൽ സന്തോഷ് ചെറാക്കുളം, അഡ്വ. ബി. ഗോപാലകൃഷ്ണൻ എന്നിവരിൽ ഒരാളാകാൻ സാദ്ധ്യതയുണ്ട്. അടുത്ത ആഴ്ച പ്രഖ്യാപനം ഉണ്ടായേക്കും.
സാദ്ധ്യതകൾ ഇവ
നാട്ടിക
ഷാജുമോൻ വട്ടേക്കാട് (പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് )
ഗുരുവായൂർ
അഡ്വ.പി. നിവേദിത (മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്), ഉല്ലാസ് ബാബു
വടക്കാഞ്ചേരി
ഉല്ലാസ് ബാബു, റിഷി പൽപ്പു, സുരേന്ദ്രൻ ഐനിക്കുന്നത്ത്
മണലൂർ
എ.എൻ രാധാകൃഷ്ണൻ
പുതുക്കാട്
എ. നാഗേഷ്
കുന്നംകുളം
അഡ്വ. കെ.കെ അനീഷ് കുമാർ (ബി.ജെ.പി ജില്ലാ പ്രസിഡന്റ് )
അനീഷ് ഇയ്യാൽ
ചേലക്കര
ബാലകൃഷ്ണൻ (തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് )