മാള: എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ ഇസ്മയിൽ പറഞ്ഞു. ചെത്തുതൊഴിലാളി ഫെഡറേഷൻ നേതാവായിരുന്ന വി.പി അറുമുഖൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാള - ചാലക്കുടി റേഞ്ച് ചെത്തുതൊഴിലാളി യൂണിയനും ചെത്തുതൊഴിലാളി ഫെഡറേഷനും ചേർന്നാണ് മാളയിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചത്. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി രാജേന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, ഡി.പി മധു, അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, കെ.വി വസന്ത്‌കുമാർ, എ.വി ഉണ്ണിക്കൃഷ്ണൻ, കെ.എം ലെനിൻ, കെ.ജി ശിവാനന്ദൻ, അഡ്വ. സി.ബി സ്വാമിനാഥൻ, പി.പി സുഭാഷ്, സി.സി വിപിൻചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.