കൊടുങ്ങല്ലൂർ: എറിയാട് കള്ളംപറമ്പിൽ എളുങ്ങുപറമ്പിൽ ഗുരുദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 2, 3 തീയതികളിൽ വിവിധ പരിപാടികളോടെ നടത്തും. ഒന്നാം ദിവസം ഉഷപൂജ, വിഷ്ണുമായ സ്വാമിക്കും നാഗങ്ങൾക്കും കലശാഭിഷേകം, പന്തീരടി പൂജ, അത്താഴപൂജ, വിഷ്ണുമായ ചാത്തൻ സ്വാമിക്ക് രൂപക്കളവും പാട്ടും, രണ്ടാ ദിവസം രക്തേശ്വരി ദേവിക്ക് പഞ്ചവിംശതി, കലശാഭിഷേകം, പ്രസാദ ഊട്ട്, കാഴ്ചശീവേലി എഴുന്നള്ളിപ്പ്, സുബ്രഹ്മണ്യ സ്വാമികൾക്കും ഹനുമാൻ സ്വാമിക്കും വിശേഷാൽ പൂജ, അത്താഴപൂജ, തായമ്പക, ഗുരുതി കളവും പാട്ടും എന്നിവ നടക്കും.