sadharshanam
ജിഫ്രി മുത്തുക്കോയ തങ്ങൾ ചേരമാൻ ജുമാ മസ്ജിദ് സന്ദർശനത്തിനിടെ മഹല്ല് ഭാരവാഹികളുമായി ചർച്ച നടത്തുന്നു

കൊടുങ്ങല്ലൂർ : സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ സയ്യിദ് മുഹമ്മദ് മുത്തുകോയ തങ്ങൾ ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ മസ്ജിദ് സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുള്ളതായും ആറ് മാസത്തിനുളളിൽ പള്ളി മുഴുവനായി പ്രാർത്ഥനയ്ക്ക് തുറന്ന് കൊടുക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിർമ്മാണം പൂർത്തീകരിക്കുമ്പോൾ ചേരമാൻ ജുമാ മസ്ജിദ് ഇസ്ലാമിന്റെ ഇന്ത്യയിയിലെ പൈത്യകത്തിന്റെ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തിയാണ് തങ്ങൾ മടങ്ങിയത്. മഹല്ല് പ്രസിഡന്റ് ഡോ. മുഹമ്മദ് സഈദ്, ട്രഷാർ കെ.എ അബ്ദുൽ കെരിം, ഇമാം സൈഫുദ്ദിൻ ഖാസ്മി, അഡ്മിനിസ്ട്രേറ്റർ ഇ.ബി ഫൈസൽ, കമ്മറ്റി അംഗം ടി.എ സിദ്ധിഖ് തുടങ്ങിയവർ ജിഫ്രി മുത്തു കോയ തങ്ങളെ സ്വീകരിച്ചു.