inaguration

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന വനിത ഗ്രൂപ്പ് ലോൺ പദ്ധതിയ്ക്ക് തുടക്കമായി. സ്ത്രീകളുടെ സ്വയം സന്നദ്ധ യൂണിറ്റുകൾക്ക് വനിതാ സ്വയം സഹായ സംരംഭം എന്ന പേരിലാന്ന് ഗ്രൂപ്പ് ലോൺ പദ്ധതി ആരംഭിച്ചത്. ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ പി. രാമൻകുട്ടി അദ്ധ്യക്ഷനായി. ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. മോഹനൻ,​ ബാങ്ക് ജനറൽ മാനേജർ സനൽ ചാക്കോ, ഡയറക്ടർമാരായ യു.കെ ദിനേശൻ, വി.കെ ബാലചന്ദ്രൻ മാസ്റ്റർ, കെ.എം നവാസ്, കെ.കെ സുരേന്ദ്രൻ, കൊച്ചുമൊയ്തീൻ, കെ.കെ അർജുനൻ,​ ടി.പി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.