ചാലക്കുടി: കലിക്കൽ തെക്കും മുറി ശാഖാ വിശേഷാൽ പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, ശാഖാ സെക്രട്ടറി രാജൻ ചൂരക്കാട്ടുക്കര, ശാഖാ വൈസ് പ്രസിഡന്റ് കെ.എസ്. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായി നിയമനം ലഭിച്ച സി.സി. ബിനേഷിനെ അനുമോദിച്ചു.