ചേലക്കര: തിരുവില്വാമലയിൽ വ്യാപര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം. തിരുവില്വാമല ടൗണിലുള്ള ഏഴ് കടകളുടെ ഷട്ടർ തകർത്താണ് മോഷണം നടന്നിട്ടുള്ളത്. ഇന്നലെ രാവിലെയാണ് വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൊബൈൽ ഷോപ്പ്, നീതി സ്റ്റോർ , സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്‌സ് കട, മെഡിക്കൽ സ്റ്റോർ, അരിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളിൽ പണവും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.