auto-drivers

ചാവക്കാട്: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ സമരം നടത്തി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പ്രസിഡന്റ് എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ. അലി അദ്ധ്യക്ഷനായി. ട്രഷറർ പി.കെ. സന്തോഷ്, എ.എസ്. റഷീദ്, എം. ബഷീർ, കെ.കെ. അലികുഞ്ഞ്, സി.എച്ച്. ആഷിക്, എ.എച്ച്. റൗഫ്, വി.എ. സുബ്രഹ്മണ്യൻ, കെ.എ. ജനാർദ്ദനൻ തുടങ്ങിയവർ നേതൃത്വം നൽകി.