ചേലക്കര: വിശ്വകർമ്മ സമൂഹത്തോട് സർക്കാരുകൾ നടത്തുന്ന അവഗണനയ്ക്കെതിരെ അഖില കേരള വിശ്വകർമ മഹാസഭ തലപ്പിള്ളി താലൂക്ക് യൂണിയന്റെ ആഭിമുഘ്യത്തിൽ തിരുവില്വാമലയിൽ പദയാത്ര സംഘടിപ്പിച്ചു. വി.കെ.എൻ സ്മാരക വായനശാലയിൽ നടന്ന സമാപന സമ്മേളനം കേരള ട്രഡിഷണൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എൻ. സോമനാഥൻ, യൂണിയൻ പ്രസിഡന്റ് രാമചന്ദ്രൻ, ട്രഷറർ പി.കെ. സുഗുണൻ എന്നിവർ സംസാരിച്ചു.