കൊടുങ്ങല്ലൂർ: വിൽപ്പന കരാർ പാലിക്കാതെ സർവീസ് നടത്തിയ സ്വകാര്യ ലിമിറ്റഡ് ബസ്സുകൾ കോടതി ഉത്തരവ് പ്രകാരം കൂട്ടത്തോടെ ജപ്തി ചെയ്തു. എടവിലങ്ങ് കൈതക്കാട്ട് അരുൺ നാഥ് തൃശൂർ ജില്ലാ ബസ്സ് ഓണേഴ്‌സ് ഫെഡറേഷൻ കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റായിരുന്ന മതിലകം സ്വദേശി കെ.കെ. ഹംസയിൽ നിന്ന് വാങ്ങിയ അഞ്ച് ബസ്സുകളാണ് ഇരിങ്ങാലക്കുട സബ്ബ് കോടതിയുടെ ഉത്തരവ് പ്രകാരം പിടിച്ചെടുത്തത്. 2020 ജനുവരി രണ്ടിലെ കരാർ പ്രകാരം 45 ദിവസത്തിനകം ഇടപാടിൽ ബാക്കിയുള്ള 40 ലക്ഷം രൂപ അരുൺനാഥ്, ഹംസക്ക് നൽകണമായിരുന്നു. എന്നാൽ ഇത് പാലിക്കുവാൻ അരുൺ നാഥ് തയ്യാറായില്ല. ഇതോടെ ബസ്സ് ഉടമ കെ.കെ. ഹംസ അഡ്വ. പി.എ. സിറാജുദീൻ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. അതേ സമയം തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരൻ കൊടുങ്ങല്ലൂരിലെ പ്രമുഖ ബസ് ഗ്രൂപ്പ് ഉടമയാണെന്ന് ആക്ഷേപമുണ്ട്.