bhasi

തൃശൂർ: മാദ്ധ്യമരംഗത്ത് പൊതുജനാരോഗ്യം അടക്കമുള്ള മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ ഉൾപ്പെട്ട മാദ്ധ്യമസമിതി ദയ ജനറൽ ഹോസ്പിറ്റൽ ആൻഡ് സ്പെഷ്യാലിറ്റി സർജിക്കൽ സെന്റർ ഏർപ്പെടുത്തിയ മീഡിയ ഫെല്ലോഷിപ്പിന് അർഹരായി. ഒന്നേകാൽ ലക്ഷം രൂപയുടേതാണ് ഫെല്ലോഷിപ്പ്. കേച്ചേരി മഴുവഞ്ചേരി 'ഭാസിത'ത്തിൽ എഴുത്തുകാരനായ പാങ്ങിൽ ഭാസ്‌കരന്റെയും ലീലയുടെയും മകനാണ് ഭാസി പാങ്ങിൽ. ഭാര്യ: ഡോ. അമൃത. മക്കൾ: ആര്യവർദ്ധൻ, ആര്യശ്രീധി. കേന്ദ്ര-സംസ്ഥാന ഔഷധസസ്യ ബോർഡുകളുടെ 'ഔഷധകേരളം' മാദ്ധ്യമ അവാർഡ് അടക്കമുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.