ചേർപ്പ്: ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ക്ഷേത്രങ്ങൾക്കും ശരാശരി ധനസഹായം നൽകണമെന്ന് പെരുവനം ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് വാർഷിക പൊതുയോഗം കൊച്ചിൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. സി. മുരാരി അദ്ധ്യക്ഷനായി. എൻ.ആർ. ഗോപിനാഥ്, എം. ജയപ്രകാശ്, കെ. ശിവദാസ്, മധുരാജഗോപാൽ എന്നിവർ സംസാരിച്ചു ഭാരവാഹികളായി എ. ഉണ്ണിക്കൃഷ്ണൻ (ചെയർമാൻ), സി. സുധാകരൻ (സെക്രട്ടറി), എ.ആർ. ഭരതൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.