ചേർപ്പ്: ആളുകളുമായി കൂടുതൽ സമ്പർക്കത്തിൽ തൊഴിൽ ചെയ്യുന്ന ബാർബർ തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പിൽ മുൻഗണന നൽകണമെന്ന് ഓൾ കേരള ബ്യൂട്ടി ഷൻസ് ഓർഗനൈസേഷൻ ചേർപ്പ് ഏരിയാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.കെ. പുഷ്പൻ അദ്ധ്യക്ഷനായി. വി.എസ്. രാമദാസ്, എൻ.എം. രമേഷ്, സി.വി. രമേഷ്, എൻ.ബി. ദിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ. പുഷ്പൻ (പ്രസിഡന്റ്), എൻ.എം. രമേഷ് (സെക്രട്ടറി), എൻ.ബി. ദിനേഷ് കുമാർ (ജോ.സെക്രട്ടറി), സി.വി. രമേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.