പാവറട്ടി: അന്നകര ശ്രീ തൃക്കലശേഖരപുരം അന്നപൂർണേശ്വരി ക്ഷേത്രത്തിലെ കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ ഊട്ടുപുര ക്ഷേത്രം ട്രസ്റ്റി ബോർഡ് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ 5 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ചു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ അഡ്വ. ഇ.എസ്. ശ്രീലാൽ അദ്ധ്യക്ഷനായി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, മിനി മോഹൻദാസ്, അനിത ഗിരിജ കുമാർ, പാട്ടത്തിൽ സോമശേഖര മേനോൻ, സ്വാമി ശ്രീഹരിപ്രസാദ്, സജീവ് മാധൻ കളത്തിൽ പറമ്പിൽ, കെ.ആർ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.