പെരിങ്ങോട്ടുകര : സോമശേഖര ക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഉത്സവച്ചടങ്ങുകൾ. ദേശങ്ങളിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പില്ല. ഏഴ് ദേശങ്ങളും സംയുക്തമായി മൂന്ന് ആനയെ എഴുന്നള്ളിക്കും. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് ഹണി കണാറ, കൺവീനർ രതീഷ് തൈവളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.