മാള: മൂന്നമ്പലം - അഷ്ടമിച്ചിറ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. മാള പഞ്ചായത്തിലെ വാർഡ് രണ്ടും ആറും തമ്മിൽ ബന്ധിപ്പിക്കുന്ന അര കിലോമീറ്ററോളം വരുന്ന റോഡിന്റെ വശങ്ങളിലാണ് വീട്ടുമാലിന്യങ്ങൾ,​ കോഴി മാംസ അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത്. ചാക്കിൽ കെട്ടിയ മാലിന്യം നായ്ക്കൾ കടിച്ചുവലിച്ച് പരിസങ്ങളിൽ ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. മാള ഗ്രാമപഞ്ചായത്ത്, പൊലീസ് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.