കൊടുങ്ങല്ലൂർ: സ്ക്രാപേജ് പോളിസിക്കെതിരെയും ഡീസൽ - പെട്രോൾ വില വർദ്ധനവിനെതിരെയും വർക്ക്ഷോപ്പ് ജീവനക്കാർ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ജീവനക്കാർ ധർണയിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി.കെ രാജൻ ഉദ്ഘാടനം ചെയ്തു. എം.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സജീവൻ, ഷിനിൽ, സനീഷ്, ജിതേഷ്, സത്യജിത്ത്, ഗിരീഷ് എന്നിവർ സംസാരിച്ചു.