ചാലക്കുടി: വെറ്റിലപ്പാറ എക്‌സ് സർവീസ് മെൻ കോളനിയിലെ പറമ്പിൽ തീപിടുത്തം. വൈകീട്ട് മൂന്നു മണിക്കുണ്ടായ തീ ആറുമണിയോടെയാണ് ശമിച്ചത്. പതിനഞ്ച് ഏക്കറോളം സ്ഥലത്തായിരുന്നു തീപടർന്നത്. പാഴ്മരങ്ങളും ഉണങ്ങിയ പുല്ലുമാണ് കത്തി നശിച്ചത്. ചാലക്കുടിയിൽ നിന്നു ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റെത്തി രക്ഷാ പ്രവർത്തനം നടത്തി. കഴിഞ്ഞ ദിവസം കോടശേരിയിലും മേലൂരിലും പറമ്പുകളിൽ തീപിടുത്തമുണ്ടായിരുന്നു. വേനൽ കനത്തതോടെ ഇത്തരം തീപിടുത്തം വ്യാപകമാവുകയാണ്.