sasthrolsasavam
കൂളിമുട്ടം നാണൻ വായനശാലയിൽ ജനകീയ ശാസ്‌ത്രോത്സവം മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ജനകീയ ശാസ്‌ത്രോത്സവത്തിന് മതിലകത്ത് തുടക്കമായി. കൂളിമുട്ടം നാണൻ വായനശാലയിൽ നടന്ന പരിപാടി മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രിയ ഹരിലാൽ അദ്ധ്യക്ഷയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം. രാഗിണി മുഖ്യ പ്രഭാഷണം നടത്തി. ടി.എസ് സജീവൻ മാസ്റ്റർ, സന്ധ്യ, മജ്ഞു ടീച്ചർ എന്നിവർ സംസാരിച്ചു. പരിഷത്തിന്റെ കലാജാഥ ആറിന് വൈകിട്ട് ഏഴിന് വായനശാലയിൽ എത്തിച്ചേരും.