മാള: കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പ് മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നടക്കും. മാള ഹോളി ഗ്രേസ് അക്കാഡമി സി.ബി.എസ്.ഇ. സ്‌കൂൾ ഇൻഡോർ സ്‌കേറ്റിംഗ് റിങ്കിൽ ഈ മാസം 6 മുതൽ 13 വരെയാണ് മത്സരങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഫ്രീ സ്റ്റൈൽ സ്‌കേറ്റിംഗ്, ആർട്ടിസ്റ്റിക് സ്‌കേറ്റിംഗ്, റോളർ ഹോക്കി എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസ് മുതൽ 17 വയസിന് മുകളിലുള്ള നാല് കാറ്റഗറിയിലായാണ് മത്സരം. മത്സരാർത്ഥികൾക്ക് ഭക്ഷണത്തിനും താമസിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 250 ഓളം പേരാണ് മത്സരിക്കാനെത്തുന്നത്. ജില്ലയിൽ ആദ്യമായാണ് റോളർ ഹോക്കി ചാമ്പ്യൻഷിപ്പ് സംസ്ഥാന മത്സരങ്ങൾ നടക്കുന്നത്. വാർത്താസമ്മേളനത്തിൽ ചെയർമാൻ ജോസ് കണ്ണമ്പിള്ളി, ജോസ് ജോസഫ് ആലുംങ്കൽ, എം.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.