walayar-samaram
വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നു

എടമുട്ടം: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പട്ടിക ജന സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം സെന്ററിൽ തല മുണ്ഡനം ചെയ്ത് സമരം നടത്തി. ഏറെ നാളായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പത്തോളം പേർ തല മുണ്ഡനം ചെയ്തു. ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം.എസ്. വിജയൻ, എം.ജി. സുന്ദരൻ, കെ.കെ. ഗിനീഷ്, പി.കെ. ഗിരീഷ്, ശൈലജ രാമകൃഷ്ണൻ, രജനി സുബ്രഹ്മണ്യൻ, ബിന്ദു സുരേഷ്, സാവിത്രി ചന്ദ്രൻ എന്നിവർ സംസാരിച്ചു.