veede-katla-veppe

കാഴ്ച നഷ്ടപ്പെട്ട സന്തോഷിന് വീട് നിർമ്മിച്ചു നൽകുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ കട്ട്‌ള വയ്ക്കുന്നു

എടമുട്ടം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അമ്പത് വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്തിലെ കാഴ്ച നഷ്ടപ്പെട്ട പാലപ്പെട്ടി സ്വദേശി കിളിയന്തറ സന്തോഷിന് വീട് നിർമ്മിച്ച് നൽകും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ കട്ട്‌ള വയ്പ് കർമ്മം യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ നിർവഹിച്ചു.

വീട് നിർമ്മിച്ച് നൽകുന്നതിനൊപ്പം അദ്ദേഹത്തിന്റെ ചികിത്സയും മകളുടെ വിദ്യഭ്യാസവും യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. ചടങ്ങിൽ ശോഭാസുബിൻ അദ്ധ്യക്ഷനായി. സുമേഷ് പാനാട്ടിൽ, മനാഫ് അഴിക്കോട്, വിപിൻ വെളിയത്ത്, പുളിക്കൽ സന്തോഷ്, ബിനോയ് ലാൽ, സചിത്രൻ തയ്യിൽ, ഡേവിസ് കരയാമുട്ടം എന്നിവർ സംസാരിച്ചു.