ചാവക്കാട്: തിരുവത്ര അത്താണിയിൽ കാറിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ അകലാട് കുഞ്ഞഞ്ചേരി ഷെമീർ, യാത്രികയായ അകലാട് കുന്നത്ത് വളപ്പിൽ സജ്‌ന എന്നിവർക്കാണ് പരിക്കേറ്റത്. അകലാട് നിന്ന് വരികയായിരുന്ന കാർ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി അത്താണിയിൽ പെട്ടെന്ന് നിറുത്തിയപ്പോഴാണ് കാറിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ചത്. പരിക്കേറ്റവരെ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.