ground

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾക്ക് പ്രചാരണ പ്രവർത്തനങ്ങൾക്കും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ജില്ലയിൽ 83 മൈതാനങ്ങൾ നിശ്ചയിച്ച് കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു.

ചാലക്കുടി നിയോജക മണ്ഡലത്തിൽ 8, ഗുരുവായൂർ 9, മണലൂർ 10, വടക്കാഞ്ചേരി 8, ഒല്ലൂർ 4, തൃശൂർ 1, നാട്ടിക 8, കൊടുങ്ങല്ലൂർ 4, ചേലക്കര 9, കുന്നംകുളം 6, പുതുക്കാട് 8, ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 8 എന്നിങ്ങനെയാണ് മൈതാനങ്ങൾ അനുവദിച്ചത്.
വി.ഐ.പി ലാൻഡിംഗിനായി 8 മൈതാനങ്ങളാണ് ജില്ലയിൽ അനുവദിച്ചത്. പി. വെമ്പല്ലൂരിലെ എം.ഇ.എസ് അസ്മാബി കോളേജ് ഗ്രൗണ്ട്, പാഞ്ഞാൾ ജ്യോതി എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്, പാമ്പാടി നെഹ്‌റു എൻജിനിയറിംഗ് കോളേജ്, ചാലക്കുടി കാർമൽ എച്ച്.എസ്.എസ് സ്റ്റേഡിയം, കണ്ടാണശ്ശേരി ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ട്, കുട്ടനെല്ലൂർ സി. അച്ചുത മേനോൻ ഗവ. കോളേജ്, തളിക്കുളം ഗവ. വി.എച്ച്.എസ്.എസ് മൈതാനങ്ങളുമാണ് പ്രത്യേകം ഒരുക്കിയിരിക്കുന്നത്.