കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയോട്ടത്തോടെ തുടക്കം കുറിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശ്രീരാമൻ എന്ന ആനയാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. തുടർന്ന് നടന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കുന്നത്ത് പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.