അന്തിക്കാട്: നെൽകർഷകർക്കായി അനുവദിച്ച പമ്പിംഗ് സബ്‌സിഡി അർഹതപ്പെട്ട കർഷകർക്ക് ലഭ്യമാക്കി എന്ന് ഉറപ്പാക്കണമെന്ന് സി.പി. ഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ പ്രദീപ് പ്രസ്താവനയിൽ അറിയിച്ചു. പലപ്പോഴും പമ്പിംഗ് സബ്‌സിഡി വകമാറ്റി ചെലവഴിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. അത് ഇനി അനുവദിക്കാനാവില്ല. കർഷകർക്ക് സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത പടവ് കമ്മിറ്റിക്കാണ്. അതിനായി പ്രത്യക അക്കൗണ്ട് തുറക്കണമെന്നും ലോക്കൽ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. നാല് വർഷത്തെ സബ്‌സിഡി സംഖ്യയായ 80,40,576 ലക്ഷം രൂപയിൽ 20,10,144 ലക്ഷം രൂപയാണ് 2016- 2017 വർഷത്തെ സബ്‌സിഡിയായി കൃഷി വകുപ്പിൽ നിന്നും പുഞ്ച സ്‌പെഷൽ ഓഫീസർ അന്തിക്കാട് കോൾ പടവിലെ കർഷകർക്കായി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഈ സംഖ്യയാണ് യഥാർത്ഥ കർഷകർക്ക് നൽകണമെന്ന് സി.പി.ഐ ആവശ്യപ്പെടുന്നത്.