ചേർപ്പ്: ആറാട്ടുപുഴ ദേവസംഗമത്തിന് ദേവിദേവൻമാർ എഴുന്നള്ളുന്ന വീഥികളിൽ ഭക്തർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിറപറ സമർപ്പണം നടത്താമെന്ന് ഊരകത്തമ്മതിരുവടി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതിയെ തുടർന്നാണ് നിറപറ സമർപ്പണത്തിന് തീരുമാനമായത്.