mahila-congress
പുല്ലൂറ്റ് പ്രദേശത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുവരുകളിൽ വെള്ളപൂശുന്നു

കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പ് കാലമായതോടെ രാഷ്ട്രീയ പ്രവർത്തകരായ വനിതകളും ചുവരുകൾ ബുക്ക് ചെയ്യാൻ രംഗത്തിറങ്ങി. ഫ്‌ളക്‌സ് ഒഴിഞ്ഞു പോയതോടെയാണ് ചുവരുകളിൽ വീണ്ടും എഴുത്ത് സജീവമായിട്ടുള്ളത്. സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും പുല്ലൂറ്റ് പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഷിഞ്ഞ ചുവരുകളിൽ വെള്ള പൂശി ചുമരെഴുത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനില മോഹനന്റെ നേതൃത്വത്തിലാണ് വനിതകൾ പ്രദേശത്തെ ചുവരുകൾ വെള്ളപൂശൽ ആരംഭിച്ചത്. ഭാരവാഹികളായ കവിത മധു, ശ്രീദേവി വിജയകുമാർ, സുജ ജോയ്, ആശ ശിവൻ, ഭാവന അജയൻ എന്നിവർ പങ്കെടുത്തു.