ചാലക്കുടി: ചേനത്തുനാട്ടിലെ രാമൻ സ്മാരക കലാകേന്ദ്രത്തിൽ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണച്ചടങ്ങ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കലാകാരൻ ഡാവിഞ്ചി സുരേഷിന് കലാഭവൻ മണി പുരസ്‌കാരം ചലച്ചിത്ര താരം മണികണ്ഠൻ സമ്മാനിച്ചു. ഇ.സി. സുരേഷ്, പി.എം. ശ്രീധരൻ, നഗരസഭാ കൗൺസിലർ ദീപു എന്നിവർ സംസാരിച്ചു. കലാഭവൻ മണി കുടുംബ ട്രസ്റ്റ്, പട്ടിക ജാതി സംരക്ഷണ സമിതി എന്നിവയുടെ സംയുക്താമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.