മാള: അന്നമനട മേഖല കർഷക സ്വയം സഹായ സംഘം കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വിനോദ് ഉദ്ഘാടനം ചെയ്തു. ട്രാക്ടറിൻ്റെ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.സി രവി ഉദ്ഘാടനം ചെയ്തു. ടി.എസ് ദിലീപൻ, ടി.കെ സതീശൻ, കെ.കെ രവി നമ്പൂതിരി, സിന്ധുകുമാരി, സോണിയ, രേഷ്മ, ഔസേപ്പച്ചൻ, ടി.എൻ ദീപക് എന്നിവർ സംസാരിച്ചു. സുരേഷ് കരിന്തലക്കൂട്ടം, സരിത കൈതോല, പി.ആർ അയ്യപ്പൻ, സിന്ധുകുമാരി, സുനിൽ രാജ്, ദേവസിക്കുട്ടി, കൊച്ചാത്തൻ മാപ്രാപ്പിള്ളി എന്നിവരെ ആദരിച്ചു.