inaguration

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കത്സിന്റെ നാലാം വാർഷികാഘോഷവും മനപ്പിള്ളി ഗോപി അനുസ്മരണവും നടത്തി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് ജനപ്രതിനിധികൾക്ക് സ്വീകരണവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, റോളർ സ്‌കേറ്റിംഗിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത സജ്‌ന ഷംനാസിന് സ്വീകരണവും നടത്തി.

അഴീക്കോട് കൊട്ടിക്കൽ കെ.ബി.ടി ഹാളിൽ നടന്ന പരിപാടിയിൽ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ മുഖ്യാതിഥിയായി. പി.എസ് മണിലാൽ അദ്ധ്യക്ഷനായി. ഷായി അയ്യാരിൽ, വത്സമ്മ ടീച്ചർ, തമ്പി ഇ. കണ്ണൻ, സെൽവൻ മണക്കാട്ടുപടി, ഇ.കെ അലി മുഹമ്മദ്, അഭീഷ് മനപ്പിളളി, സുനിൽ ചേപ്പുള്ളി, കെ.കെ ഷഹാദത്ത്, ബഷീർ മാരായിൽ എന്നിവർ സംസാരിച്ചു.