കൊടുങ്ങല്ലൂർ: കവിയായ തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോൻ സ്മരണാർത്ഥം തിരുവള്ളൂരിൽ ഗ്രാമീണ ഗ്രന്ഥശാല ആരംഭിച്ചു. തിരുവള്ളൂർ ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രം ഹാളിൽ നടന്ന പരിപാടി വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മി കുമാരി ഉദ്ഘാടനം ചെയ്തു. ഷിമ്മി ഒല്ലാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗം കെ.എസ് രാജീവൻ, റിട്ട. എസ്.പി രാധാകൃഷ്ണൻ, പി. ശശീന്ദർ എന്നിവർ സംസാരിച്ചു.