ചാലക്കുടി: ഒന്നര പതിറ്റാണ്ടിനു ശേഷം ചാലക്കുടി മണ്ഡലം സി.പി.എമ്മിൽ നിന്നും ഘടകകക്ഷികൾക്ക് ലഭിക്കുമ്പോൾ അതിന്റെ പരിണിത ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ. മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി മൂന്നാം വട്ടവും വിജയക്കൊടി പാറിച്ച സി.പി.എമ്മിലെ ബി.ഡി. ദേവസിയുടേത് രാഷ്ട്രീയത്തിന് അതീതമായി നിൽക്കുന്ന വ്യക്തിത്വമാണ്.

ബി.ഡി. ദേവസിയാണ് സ്ഥാനാർത്ഥിയെങ്കിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കളും മത്സര രംഗത്ത് നിന്നും വിട്ടുനിൽക്കും. എന്നാൽ കേരള കോൺഗ്രസിലേക്ക് സീറ്റ് വഴിമാറുമെന്ന അവസാന സൂചനകൾ പുറത്തുവന്നതോടെ ചിത്രം മാറി. തട്ടകത്തിലെ നേതാക്കളെ പരിഗണിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ വീണ്ടും മാറ്റം വരികയാണ്. പ്രമുഖ നേതാക്കളുടെ പേരുകൾ ഇതിനകം ഉയർന്നുകഴിഞ്ഞു.

മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് ചാലക്കുടി സീറ്റ് കേരള കോൺഗ്രസിന്റേതായിരുന്നു. ഇടതുപക്ഷത്തായിരുന്ന അവരുടെ നേതാവ് അന്ന് അഡ്വ. പി.കെ. ഇട്ടൂപ്പ് രണ്ടുവട്ടം എം.എൽ.എയുമായി. രണ്ടാം തവണ അഞ്ഞൂറു വോട്ടുകൾക്ക് ജയിച്ച ഇട്ടൂപ്പ് പിന്നീട് യു.ഡി.എഫിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് എൽ.ഡി.എഫിന്റെ എം.എൽ.എ സീറ്റ് ജനതാദളിലേക്ക് എത്തപ്പെട്ടത്. രണ്ടുവട്ടം വിജയിച്ച അവർ രണ്ടു പതിറ്റാണ്ട് സീറ്റ് കൈവശം വച്ചു. ഇതിനിടെ കോൺഗ്രസിലെ റോസമ്മ ചാക്കോയും പ്രൊഫ. സാവിത്രി ലക്ഷ്മണനുമായി തുടർച്ചയായി മൂന്നു വട്ടം ജയിച്ചു കയറിയ ചാലക്കുടി ബി.ഡി. ദേവസ്സിയിലൂടെയാണ് സി.പി.എം തിരിച്ചുപിടിച്ചത്.

ഇപ്പോൾ വീണ്ടും ഇടതുചേരിയിലായി കേരള കോൺഗ്രസ് ഗോദയിലെത്തുമ്പോൾ ആരു സ്ഥാനാർത്ഥിയാകുമെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ഈയിടെ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തിയ ഡെന്നീസ് കെ. ആന്റണിക്ക് സാദ്ധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. മുൻ എം.എൽ.എ അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ മകൻ അഡ്വ. പി.ഐ. മാത്യുവും സീറ്റിനായി രംഗത്തുണ്ട്. എങ്കിലും വിവിധ പഞ്ചായത്തുകളിൽ നിന്നായി നിരവധി കോൺഗ്രസ് നേതാക്കളെ അടർത്തി പാർട്ടിയിലെത്തിച്ച ഡെന്നീസ് ആന്റണിക്കാണ് മുൻതൂക്കം.

കെ.എസ്.യുവിന്റെ ജില്ലാ ഭാരവാഹി, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർച്ചിട്ടുള്ള ഡെന്നീസ് ഇതിനകം തന്റെ പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ്. ഇരു മുന്നണികളെയും മാറി പരീക്ഷിച്ചിട്ടുള്ള ചാലക്കുടി കൊവിഡെന്ന മഹാമാരിക്കിടയിൽ വരുന്ന തിരഞ്ഞെടുപ്പിൽ ആർക്ക് പച്ചക്കൊടി കാട്ടുമെന്നത് ആകാംക്ഷ