വടക്കാഞ്ചേരി: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ മുഖമുദ്രയാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംസ്‌കാരത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഭാരതീയ ജനതാ പാർട്ടി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ റിഷി പൽപ്പു. കരുമത്ര നിറമംഗലം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എരകുളങ്ങര കല്ല്യാണിക്കുട്ടി അദ്ദേഹത്തെ ഉപഹാരം നൽകി സ്വീകരിച്ചു. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന കേരളാ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി അംഗമായ മനോജ് കടമ്പാട്ടിന്റെ ജനകീയ പ്രവർത്തനങ്ങളെയും ആദരിച്ചു.
ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പ്രസാദ് വിളമ്പത്ത് പൊന്നാടയണിയിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീവത്സൻ, ട്രഷറർ സുരേഷ് കൊച്ചാട്ടിൽ, വാദ്യകലാകാരൻ മച്ചാട് പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു.