gramin-yam
ചേർപ്പ് ഗ്രാമീണം സാംസ്കാരികവേദി രണ്ടാം വാർഷികം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ഗ്രാമീണം സാംസ്‌കാരിക വേദി രണ്ടാം വാർഷികവും കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് നടേശ് ശങ്കറിനെ ആദരിക്കൽ ചടങ്ങും പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. പ്രസാദ് കിഴക്കൂട്ട് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി നടേശ് ശങ്കറിന് ശിൽപവും പൊന്നാടയും നൽകി ആദരിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ലോഗോ പ്രകാശനം ചെയ്തു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, അഡ്വ. എ.യു രഘുരാമ പണിക്കർ, ധന്യ സുനിൽ, ഷാജി ആദം, നടേശ് ശങ്കർ, കെ.ബി പ്രമോദ്, പ്രശാന്ത് കിഴക്കൂട്ട്, യു.എ രമശൻ എന്നിവർ സംസാരിച്ചു.