തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ വിദ്യഗോപാല മന്ത്രാർച്ചനയും ഹവനവും നടത്തി. ചടങ്ങിന് ക്ഷേത്രം മേശാന്തി മനോജ് മുഖ്യകാർമ്മികത്വം വഹിച്ചു. സഞ്ചയ് ശാന്തി, ഘോഷ് ശാന്തി എന്നിവർ സഹ കാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.ബി ബൈജു എന്നിവർ നേതൃത്വം നൽകി.