
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ വൈറലായ 'ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും നാടു ഭരിക്കണമെന്ന" ചുവരെഴുത്ത് മായ്ച്ച നിലയിൽ. തൃശൂർ എം.ജി റോഡിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് മുൻവശത്താണ് കഴിഞ്ഞ ദിവസം ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'തമ്പ്രാന്റെ മകനല്ല, ചെത്തു തൊഴിലാളിയുടെ മകൻ, ഇനിയും ഈ നാട് ഭരിക്കണം എന്ന വാചകത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉണ്ട്. എൽ.ഡി.എഫ് ചുവരെഴുത്തല്ല അതെന്നും പലരും പറഞ്ഞപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് വ്യക്തമാക്കി.