ചാവക്കാട്: കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34-ാം ചാവക്കാട് താലൂക്ക് സമ്മേളനം ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. സാബു മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.സി.ഇ.എഫ് അംഗങ്ങളെ കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻ അനുമോദിച്ചു. വിരമിച്ച ജീവനക്കാർക്ക് ജില്ലാ പ്രസിഡന്റ് എ.കെ. സതീഷ് കുമാർ ഉപഹാരം നൽകി ആദരിച്ചു. താലൂക്ക് പ്രസിഡന്റ് സി.വി. സുധീരൻ അദ്ധ്യക്ഷനായി. പി. രാജേഷ്, ഇ.എഫ്. ജോസഫ്, എം.ബി. സുധീർ, ജയ്‌സൺ ജോർജ്, ടി.വി. ജയകൃഷ്ണൻ, ഇ. നവീൻ, എം.എസ്. സജീവൻ, എ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.