കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ലോകവനിതാദിനത്തിൽ ആനാപ്പുഴയിലെ മത്സ്യത്തൊഴിലാളികളായ അമ്മമാരെ ആദരിച്ചു. വായനശാല അങ്കണത്തിൽ നടന്ന പരിപാടി വിവേകാനന്ദ കേന്ദ്രം ഡയറക്ടർ ഡോ.എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം. യു. ഷിനിജ ടീച്ചർ മുഖ്യാതിഥിയായിരുന്നു. സി.എസ് ശ്രീനിവാസൻ, പി.കെ വത്സൻ, കെ.എച്ച് കലേഷ് ബാബു, എൻ.എച്ച് സാംസൺ മാസ്റ്റർ, എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് വേണു വെണ്ണറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു. ടി. പ്രേംനാഥ് സ്വാഗതവും, ലൈബ്രേറിയൻ ടി. എസ്. സുനിത നന്ദിയും പറഞ്ഞു.