ചേലക്കര: അന്തിമഹാകാളൻ കാവ് വേല ആഘോഷവുമായി ബന്ധപ്പെട്ട് അഞ്ച് ദേശവേല കമ്മിറ്റി ഭാരവാഹികളും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗം നടന്നു, വേലയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ തീരുമാനമായി. അഞ്ച് ദേശ വേല കമ്മിറ്റികൾക്കും പരമ്പരാഗത കാള വേല കമ്മറ്റികൾക്കും മാത്രമാണ് വേല നടത്തിപ്പിനുള്ള അനുവാദം നൽകുകയുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു. ഈ മാസം 27നാണ് പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല.