പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പബ്ലിക് ലൈബ്രറിയിൽ നാടിന് മാതൃകയായ വനിതാ രത്‌നങ്ങളെ ആദരിച്ചു. സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം കൃഷി ചെയ്ത് ഏറ്റവും മികച്ച കർഷകക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയ സുജാത സുകുമാരൻ, വിദ്യ എൻജിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിലെ സന്നദ്ധ പ്രവർത്തക ജയന്തി പുതുമനശ്ശേരി, കണ്ടൽകാടിനെ കുറിച്ചുള്ള പഠനത്തിന് സംസ്ഥാന ലിറ്റിൽ സയിന്റിസ്റ്റ് പുരസ്‌കാരം നേടിയ 7ാം ക്ലാസ്സ് വിദ്യാർത്ഥിനി തീർത്ഥ സി.എസ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

പ്രശസ്ത എഴുത്തുകാരി കയ്യുമ്മു കോട്ടപ്പടി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത്ത് കുമാർ അദ്ധ്യക്ഷനായി. ദേവസൂര്യ വനിതാ വേദി അംഗവും കവിയത്രിയുമായ ദേവൂട്ടി ഗുരുവായൂർ, സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിശ്ശേരി, സജിതാ വിജയൻ, റെജി വിളക്കാട്ടുപാടം, പ്രഭാകര മാരാർ എന്നിവർ പ്രസംഗിച്ചു.