തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടത്തുന്ന 46-ാം ലക്ഷാർച്ചനാ യജ്ഞത്തിന് തുടക്കം. ശ്രീമൂലസ്ഥാനത്ത് ലക്ഷാർച്ചന കോ- ഓർഡിനേറ്റർ എ. രാമകൃഷ്ണൻ യജ്ഞപതാക ഉയർത്തി. ചടങ്ങിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ എം. മനോജ്കുമാർ, ശശിധരൻ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 50 ഓളം തിരുമേനിമാർ യജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. ലക്ഷാർച്ചന ഇന്നും തുടരും.