pravsi-san-gami
പെരിഞ്ചേരിയിൽ പ്രവാസി സംഗമം ജില്ലാ പഞ്ചായത്ത് അംഗം വി.ജി.വനജകുമാരി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവരും, നാട്ടിൽ തിരിച്ചെത്തി ജീവിതമാർഗം കണ്ടെത്താൻ കഴിയാത്തവർക്കും ആശ്വാസമേകാൻ പെരിഞ്ചേരിയിൽ മലയാളി പ്രവാസി സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.ജി വനജകുമാരി ഉദ്ഘാടനം ചെയ്തു. രമണി നന്ദകുമാർ, സോമകുമാർ ഒറ്റപ്പാലം, സുനിൽ സൂര്യ, പി.എം ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സോമകുമാർ (പ്രസിഡന്റ്) സുനിൽ സൂര്യ (സെക്രട്ടറി), സെയ്ദ് ചെറുകോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.