തിരുവില്വാമല : തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്ര ഏകാദശി ഉത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. നിർമ്മാല്യ ദർശനം, വിശേഷാൽ പൂജകൾ, പഞ്ചരത്‌ന കീർത്തനാലാപനം, ഇടയ്ക്ക വിസ്മയം, നൃത്തനൃത്യങ്ങൾ, ഇരട്ടത്തായമ്പക, കേളി, വിളക്കാചാരം എന്നിവ നടന്നു. കഴിഞ്ഞ ദിവസം ദശമി വിളക്കിനോട് അനുബന്ധിച്ച് നടന്ന ശീവേലി എഴുന്നള്ളിപ്പ് മേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണം വഹിച്ചു. പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പൻ മാരാരും പ്രമാണിയായി. ഓട്ടൻതുള്ളൽ, പാഠകം, നൃത്തനൃത്യങ്ങൾ, ഭക്തി ഗാനമഞ്ജരി, നാദസ്വര കച്ചേരി, തായമ്പക, തൃത്തായമ്പക, കേളി എന്നിവയും ഉണ്ടായി. ഇന്ന് പുലർച്ചെ ശീവേലി, മേളം, പഞ്ചവാദ്യം എന്നിവ നടന്നു.