കൊടുങ്ങല്ലൂർ: കാർഷിക ബില്ലുകൾ പിൻവലിക്കുക, കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും 100 ദിവസം പിന്നിട്ട ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംയുക്ത കർഷക സംഘടനയുടെ നേതൃത്വത്തിൽ മഹാ പഞ്ചായത്തുകൾ നടത്തി. മേത്തല പള്ളി നടയിൽ ചേർന്ന മഹാ പഞ്ചായത്ത് സുനന്ദ രാജൻ ഉദ്ഘാടനം ചെയ്തു. ഷീല രാജ് കമൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പാടി വേണു, എം.എസ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

എറിയാട് ഷായി അയ്യാരിൽ അദ്ധ്യക്ഷത വഹിച്ച യോഗം ടി.കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.കെ സിദ്ധിഖ്, ഹനീഫ, ടി.പി റഹീം തുടങ്ങിയവർ സംസാരിച്ചു.

പെരിഞ്ഞനം സെന്ററിൽ കർഷക സംഘം ഏരിയാ സെക്രട്ടറി എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ സച്ചിത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സത്യനാഥൻ മാസ്റ്റർ, ആർ.കെ ബേബി, കെ.എസ് ദിലീപ്, കരീം തുടങ്ങിയവർ സംസാരിച്ചു.

കട്ടൻ ബസ്സാറിൽ ഏരിയ പ്രസിഡന്റ് കെ.കെ അബീദലി ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. മനോജ്, ഇ.വി. സുരേന്ദ്രൻ, കെ.കെ. അഷറഫ് തുടങ്ങിയവർ സംസാരിച്ചു.