ചാലക്കുടി: കൊരട്ടിയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നതായുള്ള പ്രചരണം തെറ്റാണെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിവിട്ടെന്ന് കാണിച്ച് നേരത്തെ വാർത്താ സമ്മേളനം നടത്തിയ ഡെന്നീസ് കെ.ആന്റണി അടക്കം അഞ്ചുപേർക്ക് ഇപ്പോൾ കോൺഗ്രസുമായി ബന്ധമില്ല. നാലു വർഷമായി പാർട്ടിയുമായി സഹകരിക്കാത്ത ഡെന്നീസ് ആന്റണി പാർട്ടിവിട്ടെന്ന് പ്രചരിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. മുൻ പഞ്ചായത്തംഗം ഡേവിസ് മൂലൻ കഴിഞ്ഞ അഞ്ചു വർഷവും ഭരണപക്ഷമായ എൽ.ഡി.എഫിനെ സഹായിക്കുന്ന സമീപനമാണ് കൊരട്ടി പഞ്ചായത്തിൽ കാഴ്ചവച്ചതെന്നും നേതാക്കൾ വ്യക്തമാക്കി. വിവിധ പാർട്ടികളിൽ നിന്നും രാജിവച്ച് നൂറോളംപേർ കൊരട്ടിയിൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ടെന്നും ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ ഇവർക്ക് അംഗത്വം നൽകുമെന്നും അവർ പറഞ്ഞു. ഫിൻസോ തങ്കച്ചൻ, എം.എ. രാമകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി സി.എം. ഡേവിസ്, യൂത്ത് കേൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധിൻ ലാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.